Share this Article
പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പുനപ്രവേശനം വൈകും; എതിർപ്പ് തുടർന്ന് ഒരു വിഭാഗം
Padmaja Venugopal

ബിജെപി വിട്ട പത്മ വേണുഗോപാലിന്റെ കോണ്‍ഗ്രസിലേക്കുള്ള പുനപ്രവേശനം വൈകും. ഫേസ്ബുക്ക് കുറിപ്പിലൂടെ പത്മജ മാപ്പ് പറഞ്ഞെങ്കിലും ഒരു വിഭാഗം എതിര്‍പ്പ് തുടരുകയാണ്. സംഘപരിവാര്‍ ആശയങ്ങളെ പൂര്‍ണമായും തള്ളിപ്പറയാതെ പദ്മജയെ തിരിച്ചെടുക്കരുതെന്നാണ് എതിര്‍ക്കുന്ന വിഭാഗത്തിന്റെ നിലപാട്. പത്മജ ക്ഷമാപണം നടത്തിയ സാഹചര്യത്തില്‍ ദീര്‍ഘകാലം മാറ്റി നിര്‍ത്താതെ കുറച്ചുനാള്‍ മാത്രം കാത്തിരിക്കട്ടെ എന്ന നിലപാടാണ് മറ്റൊരു വിഭാഗം നേതാക്കള്‍ക്കുള്ളത്. നിലവിലെ എതിര്‍പ്പ് തണുത്ത ശേഷം കെപിസിസിക്ക് കത്ത് നല്‍കാനാണ് പത്മജയുടെ തീരുമാനം. കത്ത് കിട്ടിയാല്‍ ഹൈക്കമാന്‍ഡുമായി ആലോചിച്ച ശേഷമായിരിക്കും കെപിസിസി തീരുമാനം എടുക്കുക. കെ കരുണാകരന്റെ ഓർമദിനത്തിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പുഷ്പാർച്ചന നടത്തണമെന്ന ആവശ്യമാണ് പത്മജ മുന്നോട്ട് വെയ്ക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories