Share this Article
കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍; വിധി ഇന്ന്
Kalady University Students' Suspension

സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണം എന്നാവിശ്യപ്പെട്ട് കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. justice പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പറയുന്നത്.വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സര്‍വകലാശാല സ്വീകരിച്ച അച്ചടക്ക നടപടികള്‍ ചട്ടപ്രകാരമല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. നടപടി പിന്‍വലിക്കണമെന്നും സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ അര്‍ഹരല്ലെന്നും സര്‍വകലാശാലയില്‍ അക്രമം നടത്തിയവരാണെന്നും അതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നുമാണ് സര്‍വലാശാലയുടെ നിലപാട്. കേസില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത firല്‍ വൈസ് ചാന്‍സലറെ ആക്രമിച്ചതായി പറഞ്ഞിരുന്നില്ല . പിന്നീട് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ firലാണ് വൈസ് ചാന്‍സലറെ ആക്രമിച്ചതായി  ഉള്‍പ്പെടുത്തിയത്. ഒരേ സംഭവത്തില്‍ രണ്ട് fir രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും കേസില്‍ ഉയര്‍ന്നിട്ടുണ്ട്. ഒന്നിലധികം fir രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ fir മാത്രമേ നിലനില്‍ക്കുകയൊള്ളു എന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories