Share this Article
ഇറാന് മുന്നറിയിപ്പുമായി ഡൊണൾഡ് ട്രംപ്; ചർച്ചകൾ വിജയിച്ചില്ലെങ്കിൽ സൈനിക ആക്രമണം പുനരാരംഭിക്കും
Trump

ഇറാനുമായി നയതന്ത്ര കരാറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ പുതുവര്‍ഷത്തിനു ശേഷം സൈനിക ആക്രമണം പുനരാരംഭിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിക്കുന്ന ഇറാനിയന്‍ കപ്പലുകള്‍ മുക്കിക്കളയുമെന്നും ട്രംപ് ഭീഷണി മുഴക്കി. സമാധാന ചര്‍ച്ചകള്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നാണ് ട്രംപിന്‌റെ ആരോപണം. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനു മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ ആക്രമണോത്സുകമായ നിലപാടാണ് ഇറാന്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. കാര്യമായൊന്നും സംസാരിക്കാതെ വെറുതെ സമയം കളയുന്ന പ്രഫഷനല്‍ ടാപ്പ് ഡാന്‍സര്‍മാര്‍ എന്നാണ് ഇറാന്റെ ചര്‍ച്ചാ പ്രതിനിധികളെ ട്രംപ് വിശേഷിപ്പിച്ചത്. ഇറാനുമായി പരോക്ഷ ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും യുഎസ്-ഇറാന്‍ സൈന്യങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പും സംഘര്‍ഷവും ഇനിയും തുടരാനാണ് സാധ്യതയെന്നും ട്രംപ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories