തിരുനെൽവേലി: നടി തൃഷയെ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകി. ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്നാണ് സംഘടനയുടെ പേര്. തിരുനെൽവേലി സ്വദേശിയായ രാജഗോപാലിനെ സംഘടനയുടെ കോർഡിനേറ്ററായി നിയമിച്ചു.
സംഘടനയുടെ ഉദ്ഘാടനച്ചടങ്ങിൽ തൃഷയ്ക്ക് ‘ഇളയ വിപ്ലവ നായിക’ എന്ന പദവി ഭാരവാഹികൾ നൽകി. തൃഷയുടെ ചിത്രം പതിച്ച പച്ചനിറത്തിലുള്ള പട്ടുതുണിയും പ്രത്യേക അഭിവാദനരീതിയും ചടങ്ങിൽ അവതരിപ്പിച്ചു. മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കുശേഷം ഏറ്റവും വലിയ വ്യക്തിത്വവും സ്വാധീനശക്തിയുമുള്ള വ്യക്തി തൃഷയാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മികച്ച രീതിയിലാണ് ഭരണം നടത്തുന്നതെന്നും അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിൽ തൃഷയ്ക്ക് പ്രധാന വ്യക്തിത്വമായി ഉയരാൻ കഴിയുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.