രാജിവെച്ച എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ് വീണ്ടും കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി. കമ്പനിയുടെ പ്രസിഡന്റായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ഡയറക്ടര്‍ ബോര്‍ഡ് അംഗമായും ഹുവാങിനെ നിയമിക്കാന്‍ എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠേനെ തീരുമാനിച്ചു. ജെന്‍സന്‍ ഹുവാങ്ങുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. എന്‍വിഡിയയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഹുവാങ് ആണെന്നും ബോര്‍ഡ് വിലയിരുത്തി. ഹുവാങ്ങിനെ തിരികെ നിയമിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെന്നും എന്‍വിഡിയ അറിയിച്ചു.എന്‍വിഡിയ തലപ്പത്തേക്ക് വീണ്ടും തിരിച്ചെടുത്തതില്‍ ജെന്‍സന്‍ ഹുവാങ് നന്ദി പറഞ്ഞു. തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍വിഡിയയുടെ സഹസ്ഥാപകനും 3.61% ഓഹരികളുമായി കമ്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകനുമാണ് ജെന്‍സെന്‍ ഹുവാങ്.