Share this Article
കോൺഗ്രസിൽ വീണ്ടും പരസ്യ പ്രസ്താവന; ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
Unnithan Criticizes Shafi Parambil

കോണ്‍ഗ്രസില്‍ പ്രസ്താവന വിലക്കിയിട്ടും നേതാക്കള്‍ക്ക് അടക്കമില്ല. ഷാഫിപറമ്പിലിനെതിരെ കടന്നാക്രമണം നടത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പരസ്യപ്രതികരണമാണ് ഉണ്ണിത്താനെ പ്രകോപിപ്പിച്ചത്. ഷാഫി 'എ' ഗ്രൂപ്പല്ലെന്നും ഷാഫി 'എ' ഗ്രൂപ്പെങ്കില്‍ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. തനിക്കെതിരായ സൈബര്‍ ആക്രമണം അടൂരില്‍ നിന്നാണ്.ഫേസ് ബുക്ക് പോസ്റ്റിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ്.ആശാന് വേണ്ടി ശിഷ്യന്‍ ഇറങ്ങിയിരിക്കുകയാണ്.അധിക്ഷേപം തുടര്‍ന്നാല്‍ ശിഷ്യനും ആശാനും കുടുങ്ങും.സോളാര്‍ ആരോപണ കാലത്ത് ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചത് താനും സിദ്ദിഖും മാത്രമാണെന്നുംപ്രതിച്ഛായ ഭയന്ന് അന്ന് ആരും മിണ്ടിയില്ലെന്നും ഉണ്ണിത്താന്‍ കാസര്‍ഗോഡ് പറഞ്ഞു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories