Share this Article
റാസൽഖൈമയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും; മരണസംഖ്യ 13 ആയി
വെബ് ടീം
0 hours 29 Minutes Ago
1 min read
uae

ദുബായ് : യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽ പ്പെട്ടത്. ബസിന് പിറകിൽ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം,

അപകടത്തിൽ മരണം 13 ആയി. ഇവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഒരു ഫിലിപ്പെയ്‍ൻ സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒമാനിൽ വിസ മാറാൻ പോയി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories