Share this Article
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതില്‍ ആരോപണവുമായി രാഹുല്‍ ഗാന്ധി
Rahul Gandhi Raises Questions on Rajiv Gandhi's Passing

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതില്‍ ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവും മകനുമായ രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധി കൊലപ്പെട്ടതിന് പിന്നില്‍ അദ്ദേഹത്തിന്റെ സുരക്ഷ മനഃപൂര്‍വം പിന്‍വലിച്ചതുകൊണ്ടാണെന്ന ആരോപണമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. സുരക്ഷ പിന്‍വലിച്ചതിന് പിന്നില്‍ പ്രത്യേക ഉദ്ദേശം ഉണ്ടായിരുന്നുയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് രാജീവ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. 1991 ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതിന് പിന്നാലയാണ് രാജീവ് ഗാന്ധിക്കുള്ള സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്. അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവിന്റെ സുരക്ഷയില്‍ രാഹുല്‍ പലപ്പോഴും ആശങ്ക പങ്കുവച്ചിരുന്നതായി സോണിയ ഗാന്ധിയും വെളിപ്പെടുത്തി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories