Share this Article
News Malayalam 24x7
യമനിൽ പോരാട്ടം ശക്തമാകുന്നതിനിടെ ഏദൻ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം
Missile Strike Reported at Aden International Airport in Yemen

ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ യമനിലെ ഏഡന്‍ അന്താരാഷ്ട വിമാനത്താവളം ആക്രമിച്ചു. സൗദി പിന്തുണയുള്ള യമന്‍ സേന ഹൂതികള്‍ക്കെതി ആക്രമണം കടുപ്പിച്ചതോടെയാണ് ഹൂതികളുടെ തിരിച്ചടി. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പുലര്‍ച്ച വിമാനത്താവളത്തില്‍ പതിച്ചത്. ആളപായമില്ല. കെയ്‌റോയില്‍ നിന്നുള്ള വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് മിസൈല്‍ റണ്‍വേയില്‍ പതിച്ചത്. കെയ്‌റോ വിമാനം സൗദിയിലെ ജിദ്ദയിലേക്ക് തിരിച്ചുവിട്ടു. സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണവും തുടരുകയാണ്. തലസ്ഥാനമായ റിയാദിനെ നേരെ നടന്ന മിസൈല്‍ ആക്രമണം സേന തകര്‍ത്തു.യമനിലെ സന, സാദ, അമ്രാന്‍ ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഹൂതികള്‍ സൗദിക്ക് നേരെ ആക്രമണം നടത്തുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories