Share this Article
News Malayalam 24x7
മോദിക്കും അമിത് ഷായ്ക്കും ഞങ്ങളെ തടയാനാകില്ല, ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ പ്രതിഷേധമെന്ന് രാഹുൽ ഗാന്ധി,നിലത്തേക്ക് വലിച്ചെറിഞ്ഞെന്നും എംപിമാരെ മർദിച്ചെന്നും പ്രിയങ്ക'; ഇരുവർക്കുമെതിരെ പോലീസിൽ പരാതി നൽകി ആകാശവാണി
വെബ് ടീം
3 hours 29 Minutes Ago
1 min read
RAHUL GANDHI

ന്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയതിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും എംപി പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്തു. ബലംപ്രയോഗിച്ചാണ് ഇരുവരെയും വാഹനത്തിൽ കയറ്റിയത്.മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിഷേധ മുഖത്ത് എത്തി.കേരള ഹൗസിൽ നിന്ന് നടന്നാണ് സതീശൻ പ്രതിഷേധത്തിനെത്തിയത്.

'അമിത് ഷാ, നരേന്ദ്ര മോദി, ഗ്യാനേഷ് കുമാര്‍, മോഹന്‍ ഭഗവത്... ഇവര്‍ക്ക് ഇതൊക്കെ ചെയ്യാം. ഞങ്ങള്‍ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. എന്റെ ഉറപ്പാണത്. ഈ നാലുപേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഈ കാണുന്ന നടപടികളെല്ലാം ഭയം കൊണ്ടുള്ള പ്രതികരണങ്ങളാണ്. ഇവരെ ശിക്ഷിക്കും. എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ. ഈ രാജ്യത്തിലെ ഏറ്റവും പവിത്രമായ കാര്യങ്ങളെയാണ് അവര്‍ ആക്രമിച്ചിരിക്കുന്നത്. അവര്‍ ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയുമാണ് ആക്രമിച്ചിരിക്കുന്നത്. ഇതിന് അവര്‍ വലിയ വില കൊടുക്കേണ്ടി വരും' -പൊലീസ് കസ്റ്റഡിയില്‍ നിന്ന് രാഹുല്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത രാഹുലിനെ ബാരഖംബാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

രാഹുൽ ഗാന്ധിയെ പൊലീസ് സ്റ്റേഷനിൽ സന്ദർശിക്കാൻ മുഖ്യമന്ത്രി വിഡി സതീശന് അനുമതി നൽകി 

നെഞ്ചിൽ ഭരണഘടനയുമായി നടുറോഡിൽ കിടന്ന പ്രിയങ്കയെ ബലം പ്രയോഗിച്ച് ആണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബസിനുള്ളിലേക്ക് കയറ്റാനുള്ള ശ്രമത്തെയും ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രിയങ്ക ഏറെസമയം പ്രതിരോധിച്ചു.രാജ്യം മുഴുവൻ ഈ അക്രമം കാണുന്നുണ്ടെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ മാറ്റാൻ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കുമെതിരെ പോലീസിൽ പരാതി നൽകി ആകാശവാണി. അതിക്രമിച്ചുകടന്നെന്നാണ് പരാതി

ജന്തർമന്തറിലേക്കുള്ള മുഴുവൻ റോഡുകളും അടച്ചും കേന്ദ്രസേനയെ അടക്കം അണിനിരത്തി വൻ സേനാ വിന്യാസം തീർത്താണ് പ്രതിപക്ഷ സമരത്തെ ഇന്ത്യ സർക്കാർ പ്രതിരോധിച്ചത്. ബസിൽ ജന്തർമന്തർ ലക്ഷ്യമിട്ട് നീങ്ങിയ എംപിമാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.മൂന്ന് ബസുകളിലായാണ് എംപിമാര്‍ ജന്തര്‍ മന്തറിലേക്ക് എത്തിയത്. എന്നാല്‍, വഴിയില്‍ പൊലീസ് തടയുകയായിരുന്നു. ജന്തര്‍ മന്തറിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡുകള്‍ നിരത്തി പൊലീസ് തടഞ്ഞിരുന്നു. വൻ തോതില്‍ പൊലീസിനെയാണ് മേഖലയില്‍ വിന്യസിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories