പാലക്കാട്: 30 കോടി രൂപ അടിച്ച തിരുവോണം ബംബറിന്റെ യഥാര്‍ത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി. സാദിഖ് എന്നയാളാണ് പരാതിയുമായി പാലക്കാട് എസ്പി ഓഫീസില്‍ എത്തിയത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിഎല്‍ 360615 എന്ന ടിക്കറ്റ് താന്‍ വാങ്ങിയതാണെന്നും എന്നാല്‍ കാണാതെ പോയെന്നുമാണ് സാദിഖ് അവകാശപ്പെടുന്നത്. ടിക്കറ്റിന്റെ ഫോട്ടോ തന്റെ കയ്യില്‍ ഉണ്ടെന്നും പറയുന്നു.കല്ലടിക്കോടുള്ള ഭാര്യവീട്ടില്‍ വന്നു മടങ്ങവെ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നുമാണ് ടിക്കറ്റ് വാങ്ങിയതെന്നും അത് നഷ്ടപ്പെട്ടുവെന്നുമാണ് സാദിഖ് പറയുന്നത്. തന്റെ കയ്യിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞതോടെ പരിശോധിച്ചപ്പോഴാണ് ടിക്കറ്റ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞതെന്നും സാദിഖ് പറയുന്നു.'ഒന്നരമായി ടിക്കറ്റ് വാങ്ങിയിട്ട്. ഭാര്യവീട്ടില്‍ നിന്ന് മടങ്ങവെ പാലക്കാട് റെയില്‍വേ ജംഗ്ഷനില്‍ നിന്നും ടിക്കറ്റെടുക്കുകയായിരുന്നു. ഇത്രയും ദിവസം ടിക്കറ്റ് തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് എസ് പി ഓഫീസിലെത്തി പരാതി നല്‍കിയത്', സാദിഖ് പറയുന്നു.
എന്നാല്‍ ഇത് വ്യാജ ടിക്കറ്റ് ആണെന്ന് പൊലീസ് സംശയിക്കുന്നു. തുടര്‍ന്ന് പാലക്കാട് വ്യാജ ടിക്കറ്റ് ആണോ വില്‍ക്കുന്നതെന്ന മറുചോദ്യമാണ് സാദിഖിനുള്ളത്. അതിനിടെ ഭാഗ്യശാലി 30 കോടി അടിച്ച ടിക്കറ്റ് നല്‍കി പണം കൈപറ്റിയെന്നാണ് വിവരം.