തിരുവനന്തപുരം കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലമ്പലത്ത് ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തെ റോഡിൽ സ്വിഫ്റ്റ് കാറിനുള്ളിലായിരുന്നു മൃതദേഹം.ചാർക്കോൾ പോലുള്ള എന്തോ വസ്തു കാറിനുള്ളിൽ കത്തിച്ച നിലയിലായിരുന്നു.
കഴിഞ്ഞദിവസം രാത്രിയാണ് കല്ലമ്പലം പോലീസ് കാർ ദേശീയപാതയിൽ കണ്ടത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടുദിവസമായി വിദ്യാര്‍ഥിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയതായി സൂചനയുണ്ട്.അന്വേഷണം നടക്കുന്നതിനിടയിലാണ് കാറിനുള്ളിൽ ആഷിക്കിനെ കണ്ടെത്തുന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ. കിളിമാനൂർ മുളക്കലത്തുകാവ് അന്‍സാര്‍– സീന ദമ്പതികളുടെ മകനാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥിയാണ്.