Share this Article
News Malayalam 24x7
രണ്ടു മണിക്കൂറോളം കസ്റ്റഡി, സംഘർഷം, പ്രതിഷേധങ്ങൾക്ക് ഒടുവിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും വിട്ടയച്ചു
വെബ് ടീം
2 hours 14 Minutes Ago
1 min read
RAHUL GANDHI

ന്യൂഡൽഹി: പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും പൊലീസ് വിട്ടയച്ചു. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ബാരകമ്പ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ സ്റ്റേഷന് മുന്നിൽ വലിയ സംഘർഷം ഉണ്ടായി. പ്രവർത്തകരും എം.പിമാരും നേതാക്കളും സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി എത്തി. മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ,​ രേവന്ത് റെഡ്ഡി,​ കെ.സി. വേണുഗോപാൽ എം.പി,​ ഇടത് എം.പിമാർ തുടങ്ങിയവരെ സ്റ്റേഷന് മുന്നിൽ തടഞ്ഞു വച്ചിരുന്നു. നീണ്ട വാക്കുതർക്കങ്ങൾക്ക് ഒടുവിൽ ഇവരെ സ്റ്റേഷന് അകത്തേക്ക് കയറ്റിവിട്ടു. സ്റ്റേഷന് മുന്നിൽ ഉണ്ടായിരുന്ന പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്. തുടർന്നാണ് രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചത്.

അതേസമയം നാളെയും കോൺഗ്രസ് പ്രതിഷേധം തുടരുമെന്നാണ് സൂചന. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് രാഹുല്‍ ഗാന്ധി, പ്രിയങ്ക  ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത്. സ്റ്റേഷന് പുറത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരുമെത്തി പ്രതിഷേധിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories