പ്രശസ്ത സാഹിത്യകാരി കെ.പി. സുധീരയെ ഭാരത് സേവക് സമാജിന്റെ (Bharat Sevak Samaj) ദേശീയ പുരസ്കാരമായ ഭാരത് സേവാ സമാജ് ബഹുമതിക്ക് തിരഞ്ഞെടുത്തു. രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ സുധീര നൽകിയ സ്വയം സമർപ്പിത സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകുന്നത്.ഡിസംബർ 12-ന് തിരുവനന്തപുരത്തെ കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും. ന്യൂഡൽഹിയിലെ സെൻട്രൽ ഭാരത് സേവക് സമാജിന്റെ അഖിലേന്ത്യ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ സുധീരയ്ക്ക് പുരസ്കാരം സമർപ്പിക്കും.