Share this Article
News Malayalam 24x7
സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയുള്ള തീരുമാനം പിന്‍വലിച്ച് സര്‍ക്കാര്‍
school students

കേരളത്തിലെ 10ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയുള്ള തീരുമാനം  പിന്‍വലിച്ച് സര്‍ക്കാര്‍. ഹൈക്കോടതി വിധി പ്രകാരമാണ് നടപടി. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവര്‍ത്തിദിനം ആയിരിക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള  സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച് ശനിയാഴ്ച്ച പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.  അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഉത്തരവ്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories