Share this Article
News Malayalam 24x7
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പൂരോഗതി
VS Achuthanandan

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പൂരോഗതി. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകന്‍ വി.എ അരുണ്‍കുമാര്‍ അറിയിച്ചു. തങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണെന്നും അരുണ്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് വിഎസ് അച്യൂതാനന്ദനെ എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് അദ്ദേഹം. വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ശ്വസനവും രക്തസമ്മര്‍ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണനിലയിലാക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ശ്രമിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories