Share this Article
News Malayalam 24x7
'പൂക്കി സിഎം'; വൈറലായി മറുപടിയും മുഖഭാവവും, ഒടുവിൽ സംഭവം പറഞ്ഞ് മുഖ്യമന്ത്രി
വെബ് ടീം
posted on 19-05-2026
1 min read
POOKKI CM

കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന്റെ തലേന്ന് നടത്തിയ പത്രസമ്മേളനത്തിൽ, വാഹന മോഡിഫിക്കേഷൻ നിയമവിധേയമാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായുള്ള മുഖ്യമന്ത്രിയുടെ രസകരമായ എക്‌സ്പ്രഷനാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. മിനിറ്റുകളും വകുപ്പുകളും വർഷങ്ങളും തമ്മിലെ ചോദ്യങ്ങൾക്കിടയ്ക്കാണ് വാഹന മോഡിഫിക്കേഷൻ നിയമവിധേയമാക്കുമോയെന്ന ചോദ്യം വന്നത്.ഇതിന് അനുയോജ്യമായി വി.ഡി.സതീശൻ നൽകിയ മറുപടിയാണ് വൈറലായത്. റീലുകളിൽ നിരവധി പേർ ഈ വീഡിയോ റീ ക്രിയേറ്റ് ചെയ്തു.

വീഡിയോ വൈറലായതിനെക്കുറിച്ചുള്ള കുശലാന്വേഷണത്തിൽ, മകളുടെ പ്രായമുള്ള കുട്ടിയാണ് ചോദ്യം ചോദിച്ചതെന്നും അതിന് വാത്സല്യംകൊണ്ട് അങ്ങനെയൊരു ആക്ഷൻ കാണിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഒരു പയ്യനാണ് അതെന്നോട് ചോദിച്ചത്. അപ്പോ, വാത്സല്യം കൊണ്ട് കാണിച്ചതാണത്. അവന്റെ മുഖവും പെരുമാറ്റവുമൊക്കെ കണ്ടപ്പോൾ ഒരു വാത്സല്യം തോന്നി. പേടിക്കേണ്ടടാ, ശരിയാക്കാമെന്നുള്ള മട്ടിൽ കാണിച്ചതാണ്. ചെറുപ്പക്കാർക്കിടയിലുള്ള ഒരു ആഗ്രഹമല്ലേ. പിന്നെ ഞാൻ പറഞ്ഞു, ഒരു വാക്കല്ലേ പറഞ്ഞത്, അത് ശരിയാക്കിയെടുക്കാമെന്ന്. നമ്മൾ മക്കളോടൊക്കെ കാണിക്കുന്നത് പോലെ കാണിച്ചതാണ്. ഇന്നലെ രാത്രി മോളാണ് എന്നെ വീഡിയോ കൊണ്ട് കാണിച്ചുതന്നത്.' വി.ഡി. സതീശൻ പറഞ്ഞു.

എന്തായാലും മുഖ്യമന്ത്രിയുടെ ചിരിയും മുഖഭാവവും സാമൂഹിക മാധ്യമങ്ങളിൽ യുവത ഏറ്റെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories