ധനാനുമതി ബില്‍ സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെ യുഎസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടച്ചിടൽ നീളും. 42നെതിരെ 52 വോട്ടിനാണ് ബില്‍ പരാജയപ്പെട്ടത്. നൂറംഗ സെനറ്റില്‍ ബില്‍ പാസ്സാകാന്‍ 60 വോട്ടുകള്‍ വേണം. ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച് റിപ്പബ്ലിക്കന്‍ നേതാക്കളും ഡെമോക്രാറ്റുകളും തമ്മിലുള്ള തര്‍ക്കമാണ് ബില്‍ പരാജയപ്പെടാന്‍ കാരണം. വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉറപ്പാക്കുന്നതിനായി ഒബാമ കെയര്‍ ഉറപ്പു നല്‍കുന്ന സബ്‌സിഡി എടുത്തുകളയരുതെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. വിഷയത്തില്‍ ഡെമോക്രാറ്റുകളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം സാമ്പത്തിക അടച്ചുപൂട്ടല്‍ ഏഴാം ദിവസവും തുടരുകയാണ്. സര്‍ക്കാര്‍ മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാണ്. ലക്ഷക്കണക്കിന് ഫെഡറല്‍ ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്. ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു.