Share this Article
KERALAVISION TELEVISION AWARDS 2025
എ ഐ ക്യാമറ വിവാദത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം
വെബ് ടീം
posted on 04-05-2023
1 min read
VD Satheesan alleges corruption in KFON project to release details later

എ ഐ ക്യാമറ വിവാദത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. കെ ഫോണ്‍ പദ്ധതിയില്‍ നടന്നത് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയില്‍ നടന്നത് സമാനതകളില്ലാത്ത അഴിമതിയെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.എ ഐ ക്യാമറ അഴിമതിക്ക് സമാനമായി കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. കെല്‍ട്രോണ്‍ ഇതിന് ഇടനിലനില്‍ക്കുകയാണ്. അഴിമതിയില്‍ ശിവശങ്കറിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.മറുപടി  പറയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശിച്ച സതീശന്‍, അന്വേഷണത്തിന് ആരെ സമീപിക്കും എന്നും ആശങ്ക പങ്കുവെച്ചു.കൂടുതല്‍ വിവരങ്ങള്‍ വരും ദിവസം പുറത്ത് വിടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരായ പ്രതിഷേ്ധം ശക്തമാക്കുമെന്നും വ്യക്തമാക്കി.

എ ഐ ക്യാമറ അഴിമതിക്ക് സമാനമായി കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. കെല്‍ട്രോണ്‍ ഇതിന് ഇടനിലനില്‍ക്കുകയാണ്. അഴിമതിയില്‍ ശിവശങ്കറിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.മറുപടി  പറയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശിച്ച സതീശന്‍, അന്വേഷണത്തിന് ആരെ സമീപിക്കും എന്നും ആശങ്ക പങ്കുവെച്ചു.കൂടുതല്‍ വിവരങ്ങള്‍ വരും ദിവസം പുറത്ത് വിടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരായ പ്രതിഷേ്ധം ശക്തമാക്കുമെന്നും വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories