Share this Article
News Malayalam 24x7
പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്
highcourt

പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വ്യവസ്ഥകളോടെ ടോള്‍ പിരിവിന് അനുമതി നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസ് ഉത്തരവ് പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ടോള്‍ നിരക്ക് പരിഷ്‌ക്കരിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഒരുമാസം മുമ്പാണ് കോടതി ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories