Share this Article
News Malayalam 24x7
സിംബാബ്വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തം; മരണസംഖ്യ 72 ആയി
Zimbabwe Ferry Disaster

സിംബാബ്വെയിലെ കരിബ തടാകത്തില്‍ യാത്രക്കാരുമായി പോയ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 72 ആയി. ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിയ ഫെറി ബോട്ടാണ് ശക്തമായ കാറ്റില്‍ പെട്ട് തടാകത്തില്‍ മറിഞ്ഞത്. 


90 പേരെ മാത്രം കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 5 ജീവനക്കാരും 114 മുതിര്‍ന്നവരും എണ്ണമറിയാത്ത അത്രയും കുട്ടികളും ഉണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. സര്‍ക്കാരിന്റെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഏജന്‍സി നടത്തുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

 സിംബാബ്വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജല ദുരന്തങ്ങളിലൊന്നാണിത്. സിംബാബ്വെ-സാംബിയ അതിര്‍ത്തിയിലുള്ള വലിയ തടാകത്തിനു ചുറ്റും താമസിക്കുന്ന ഗ്രാമീണരും മത്സ്യവ്യാപാരികളുമായിരുന്നു ബോട്ടിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories