 
                                 
                        ജാര്‍ഖണ്ഡില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതല്‍ 5 വരെയാണ് പോളിംഗ് സമയം. അതേസമയം 950 ബൂത്തുകളില്‍ 4 മണിക്ക് വോട്ടിംഗ് സമയം അവസാനിക്കും. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. നവംബര്‍ 23 ന് വോട്ടണ്ണും.
 ആദ്യ ഘട്ടത്തില്‍ 43 സീറ്റുകളില്‍  73 വനിതകള്‍ ഉള്‍പ്പടെ 685 പേരാണ് മത്സരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 15,344 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നിലവിലെ ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5-ന് അവസാനിക്കും.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    