Share this Article
KERALAVISION TELEVISION AWARDS 2025
ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍
വെബ് ടീം
posted on 17-07-2023
1 min read
Sriram Venkataraman approach Supreme Court

മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍. നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന വിധിക്കെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

തനിക്കെതിരെ നരഹത്യാകുറ്റം ചുമത്താനുള്ള വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ശ്രീറാം ഹര്‍ജിയില്‍ പറയുന്നുണ്ട്.

തനിക്കെതിരെയുള്ള കേസിന് പിന്നില്‍ മാധ്യമ സമ്മര്‍ദ്ദമുണ്ടെന്നും തെളിവുകളുടെ അഭാവത്തിലാണ് ഹൈക്കോടതി വിധിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories