Share this Article
News Malayalam 24x7
ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും
Loka Kerala Sabha Fifth Session Begins Today

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് നിശാഗന്ധിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.125 രാജ്യങ്ങളില്‍ നിന്നും 28 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസി പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. കേരളത്തിന്റെ വികസന രൂപവത്കരണത്തില്‍ പ്രവാസി മലയാളികളെക്കൂടി സജീവ പങ്കാളികളാക്കുക എന്ന സന്ദേശമാണ് ലോക കേരളസഭ ലോകത്തിനു നല്‍കുന്നത്. 2018 ലെ ആദ്യ ലോക കേരള സഭയില്‍ 35 രാജ്യങ്ങളില്‍ ഒതുങ്ങി നിന്ന പ്രവാസി പ്രാതിനിധ്യം അഞ്ചാം സഭയിലെത്തുമ്പോള്‍ 125 രാജ്യങ്ങളിലേക്കാണ് വ്യാപിച്ചത്. അതേസമയം ധൂര്‍ത്ത് ചൂണ്ടിക്കാണിച്ച് ഇത്തവണയും പ്രതിപക്ഷം ലേക കേരള സഭ ബഹിഷ്‌കരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories