Share this Article
News Malayalam 24x7
വാടകവീട്ടില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയില്‍
വെബ് ടീം
posted on 01-08-2023
1 min read
women dies in rented house,friend in custody

ഇടുക്കി:വാടകവീട്ടില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  അടിമാലി ആറുകണ്ടത്തില്‍ ശ്രീദേവിയെ (27) യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. 

കൂടെ താമസിച്ചിരുന്ന വാളറ കമ്പിലൈന്‍ പുത്തന്‍പുരയ്ക്കല്‍ രാജീവിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

വാടക സംബന്ധിച്ച കാര്യത്തിനായി വീട്ടുടമ ശ്രീദേവിയെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് രാജീവ് ആ നമ്പറില്‍ തിരിച്ചു വിളിച്ചാണ് ശ്രീദേവി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പറഞ്ഞത്. വീട്ടുടമ വിവരം പൊലീസിനെ അറിയിച്ചു. 

ശ്രീദേവി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷാള്‍ മുറിച്ചു രക്ഷപ്പെടുത്താന്‍ നോക്കിയെന്നും മരിച്ചെന്ന് ബോധ്യപ്പെട്ടതോടെ കട്ടിലില്‍ കിടത്തുകയായിരുന്നുവെന്നും രാജീവ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories