ഡല്‍ഹിയില്‍ ഉഷ്ണതരംഗം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിപിച്ച് കേന്ദ്ര കാലാസസ്ഥ വകുപ്പ്. നാളെ വരെ ഉഷ്ണനില തുടരും പിന്നീട് താപനില സാധാരണ നിലയിലെത്തും. ഡല്‍ഹിയില്‍ തിങ്കളാഴ്ച താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തിയതോടെയാണ് രണ്ടു ദിവസത്തേക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ചൂട് കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹി നിവാസികളോട് മുന്‍കരുതലെടുക്കാന്‍ കേന്ദ്ര കാലാസസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.