Share this Article
News Malayalam 24x7
കേടു വന്ന തെങ്ങ് ദേഹത്ത് വീണു യുവതി മരിച്ചു
വെബ് ടീം
posted on 13-07-2023
1 min read
COCONUT TREE FELL ON WALKING WOMEN

പറവൂര്‍: തെങ്ങ് ദേഹത്ത് വീണ് യുവതി മരിച്ചു. എടവനക്കാട് ഒറ്റ മാളിയേക്കല്‍ തന്‍സീറിന്റെ ഭാര്യ സഫ്‌ന (28) ആണ് മരിച്ചത്. അടുത്ത ബന്ധുവിന്റെ വീട് നിർമ്മാണത്തിനായി കോൺക്രീറ്റ് കട്ടകൾ കുടുംബാംഗങ്ങൾക്കൊപ്പം ട്രോളിയിൽ കൊണ്ടു പോകുന്നതിനിടെ സമീപത്തെ വളപ്പിൽ നിന്നിരുന്ന കേടു വന്ന തെങ്ങ് യുവതിയുടെ ദേഹത്ത് വീഴുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories