Share this Article
News Malayalam 24x7
ബ്യൂട്ടി പാർലറിൽ പോയ വധു മുഹൂർത്തമായിട്ടും എത്തിയില്ല; യുവതിയുടെ മാതാപിതാക്കൾ കുഴഞ്ഞു വീണു; വധു ഒളിച്ചോടി
വെബ് ടീം
posted on 21-08-2023
1 min read
bride elope with boy friend minute before wedding

തിരുവനന്തപുരം: വിവാഹത്തിന്റെ മുഹൂർത്തത്തിനു  മിനിട്ടുകൾക്ക് മുൻപ് വധു ഒളിച്ചോടിയതിനെ തുടർന്നു വിവാഹം മുടങ്ങി. ഓഡിറ്റോറിയത്തിൽ അതിഥികളും ബന്ധുക്കളും എത്തിയിട്ടും മുഹൂർത്തത്തിനു വധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനൊപ്പം യുവതി ഒളിച്ചോടിയതായി അറിഞ്ഞത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം.

വടശ്ശേരിക്കോണം സ്വദേശിയായ യുവതിയും ഇടവ സ്വദേശിയായ യുവാവിന്റേയും വിവാ​ഹം ആറ് മാസം മുൻപാണ് നിശ്ചയിച്ചത്. വിവാ​ഹ ദിവസം ബ്യൂട്ടി പാർലറിലേക്കെന്നു പറഞ്ഞു പോയ യുവതി അവിടെ നിന്നു സുഹൃത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു. 

യുവതിയുടെ മാതാപിതാക്കൾ വിവരമറിഞ്ഞു കുഴഞ്ഞു വീണു. യുവാവും ബന്ധുക്കളും സംയമനത്തോടെ ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ ശാന്തമായി അവസാനിച്ചു. അതിഥികൾക്കായി ഒരുക്കിയ സദ്യയും വിവാഹത്തിനായി ഇരു കൂട്ടരും മുടക്കിയ ലക്ഷങ്ങളും പാഴായി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories