Share this Article
News Malayalam 24x7
മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് തിയതികളില്‍ മാറ്റം
Maharashtra Local Body Election Dates Rescheduled

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് തിയതികളില്‍ മാറ്റം. ജനുവരി 28 മുതല്‍ ജനുവരി 30 വരെ സംസ്ഥാന സര്‍ക്കാര്‍ ദുഃഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മാറ്റം. 12 ജില്ലാ പരിഷത്തുകളിലേക്കും 125 പഞ്ചായത്ത് സമിതികളിലേക്കുമുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ശേഷിക്കുന്ന ഘട്ടങ്ങളുടെ ഷെഡ്യൂള്‍ പരിഷ്‌കരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഇതനിസരിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ജനുവരി 31 ന് പുതുക്കിയ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. വിജ്ഞാപനം അനുസരിച്ച്,  ഫെബ്രുവരി 7 ന് രാവിലെ 7:30 മുതല്‍ വൈകുന്നേരം 5:30 വരെ വോട്ടെടുപ്പ് നടക്കും,  ഫെബ്രുവരി 9 ന് രാവിലെ 10:00 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഫെബ്രുവരി 5 ന് രാത്രി 10:00 മണിക്ക് പൊതു പ്രചാരണം അവസാനിപ്പിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories