കാവേരിനദി ജലത്തര്‍ക്കത്തില്‍ തമിഴ്‌നാടിന് തിരിച്ചടി.കാവേരിയില്‍ നിന്ന് അധിക ജലം വിട്ടുകിട്ടണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.11 ടിഎംസി വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടകക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്‌നാടിന്റെ രണ്ട് ഹര്‍ജികളാണ് ജസ്റ്റീസുമാരായ വിക്രം നാഥും അപരേഷ് സിങ്ങും അടങ്ങിയ ബഞ്ച് തള്ളിയത്. മതിയായ ജലം ഉണ്ടായിരുന്നിട്ടും കര്‍ണാടക വെള്ളം തടഞ്ഞുവയ്ക്കുക ആണെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം.