Share this Article
റിയാദിലെ മിസൈൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് സൗദി അറേബ്യ; യെമനിലെ വിക്ഷേപണ കേന്ദ്രം തകർത്തു
Riyadh Incident

റിയാദിലേക്ക് ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് സൗദി അറേബ്യ. യെമനിലെ ദമാറിലുള്ള ബലാസ്റ്റിക് മിസൈല്‍ വിക്ഷേപണ കേന്ദ്രം നേരിട്ട് ആക്രമിച്ച് തകര്‍ത്തതായി സൗദി സഖ്യസേന അവകാശപ്പെട്ടു.  ഇന്നലെ രാത്രി റിയാദിലെ  പ്രധാന സാമ്പത്തിക കേന്ദ്രമായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ആസ്ഥാനമായ കെട്ടിടത്തിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗദിയിലെ സിവിലിയന്‍- വ്യാപാര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. അതേസമയം യമനിലെ തുറമുഖ നഗരമായ മൊഖയിലും തായിസ് പ്രവിശ്യയിലുമായി വ്യാഴാഴ്ച നടന്ന വ്യോമാക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories