പുതിയ കരട് മദ്യനയത്തില്‍ പിക്ക് ആന്‍ഡ് ഡ്രോപ്പ് സംവിധാനം എന്ന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരെ വീട്ടില്‍ നിന്ന് ബാറിലെത്തിച്ച് സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തിക്കുന്ന സംവിധാനം ബാര്‍ ലൈസന്‍സികള്‍ക്ക് ആലോചിക്കാമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളും ജീവഹാനിയും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും, ബാര്‍ നടത്തിപ്പുകാര്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് എക്‌സൈസ് മന്ത്രി എം. ലിജു മുന്നോട്ടുവച്ച നിര്‍ദ്ദേശം. ബാറുകളുടെ സമയക്രമം ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യത്യസ്തമായി നിശ്ചയിക്കാമെന്നും കരടില്‍ പറയുന്നുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചെങ്കിലും അനുകൂല മറുപടിയുണ്ടായില്ല. യു.ഡി.എഫ്. ഉപസമിതിയും യു.ഡി.എഫും മന്ത്രിസഭയും ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമേ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് നയത്തില്‍ അന്തിമ തീരുമാനമാകൂ