ഖലിസ്ഥാനി വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നൂന്‍ നല്‍കിയ ഗൂഢാലോചനാ കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനും മുന്‍ റോ മേധാവി സമന്ത് ഗോയലിനും സമന്‍സ് കൈമാറാന്‍ ഡല്‍ഹി കോടതികളുടെ സഹായം തേടി ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി കാതറിന്‍ പോള്‍ക്ക് ഫെയ്‌ല നവംബര്‍ 13-നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നയതന്ത്ര - ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ സമന്‍സ് കൈമാറാനുള്ള മുന്‍ ശ്രമങ്ങള്‍ വിജയിക്കാതിരുന്നതിനെത്തുടര്‍ന്ന്, ഹേഗ് കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമാണ് ഇന്ത്യന്‍ കോടതികളുടെ സഹായം തേടിയത്. ഇതനുസരിച്ച്, അജിത് ദോവലിന് സമന്‍സ് കൈമാറാന്‍ പട്യാല ഹൗസ് കോടതിയോടും സമന്ത് ഗോയലിന് കൈമാറാന്‍ ദ്വാരക, തീസ് ഹസാരി കോടതികളോടുമാണ് അമേരിക്കന്‍ കോടതി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 2024 ലാണ് പന്നൂന്‍ അമേരിക്കയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ദോവലും സമന്ത് ഗോയലും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണം.