Share this Article
പ്രധാനമന്ത്രി നരേന്ദ്രമോദി ജടായുപാറയിലെത്തും; സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തെത്തും : സുരേഷ് ഗോപി
വെബ് ടീം
0 hours 43 Minutes Ago
1 min read
modi jadayu

കൊല്ലത്തെ ജടായുപാറ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ജടായുപാറയിലെത്തും.

ജടായു ടൂറിസം സെന്റർ സ്ഥാപകൻ രാജീവ് അഞ്ചലും കേന്ദ്രമന്ത്രിയും തമ്മിൽ ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി ബിനാലെയിൽ ജടായുവിന്റെ പങ്കാളിത്തം വേണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര ടൂറിസം മന്ത്രിയുടെ സന്ദർശനത്തിന് ശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ജടായുപാറയിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories