സിഎംആര്‍എല്‍-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് ഹസന്‍ വാരിസും ഷൈജലും ഇഡിക്ക് മറുപടി നല്‍കി. ചികിത്സയും ഹൈക്കോടതിയിലെ കേസും ചൂണ്ടിക്കാണിച്ചാണ് വാരിസ് ഒഴിവ് തേടിയത്. അടിയന്തര യാത്ര ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഷൈജലും മറുപടി നല്‍കി. ഇരുവര്‍ക്കും വീണ്ടും സമന്‍സ് അയക്കാനാണ് ഇ ഡിയുടെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ഹസന്‍ വാരിസ്, ഷൈജല്‍, നന്ദുലാല്‍, നിഖില്‍ അടക്കമുള്ളവര്‍ക്ക് ഇ ഡി സമന്‍സ് അയച്ചത്. വാരിസിനും ഷൈജലിനും ഇന്ന് ഹാജരാകാനായിരുന്നു നിര്‍ദേശം. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലെടുത്ത ആദ്യ കേസിലാണ് ഇ ഡി സമന്‍സ്