Share this Article
കടലിനടിയിലെ കേബിൾ തകരാർ; പാകിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സം
Submarine Cable Fault Disrupts Internet in Pakistan

കടലിനടിയിലൂടെയുള്ള പ്രധാന അന്താരാഷ്ട്ര കേബിളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തകരാറിലായി. പാകിസ്ഥാന്‍ തീരത്തുനിന്ന് ഏകദേശം 11 കിലോമീറ്റര്‍ അകലെയുള്ള SEA -ME- WE 5 സബ്മറൈന്‍ കേബിള്‍ സംവിധാനത്തിന് തകരാര്‍ സംഭവിച്ചതായി പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് രാജ്യത്തെ ചില ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് വേഗത കുറയാനും ഇടയ്ക്കിടെ കണക്റ്റിവിറ്റി തടസ്സപ്പെടാനും സാധ്യതയുണ്ടും പിടിഎ മുന്നറിയിപ്പ് നല്‍കി. നിലവില്‍ തടസ്സങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി ബദല്‍ അന്താരാഷ്ട്ര ലിങ്കുകള്‍ വഴി ഇന്റര്‍നെറ്റ് ട്രാഫിക് തിരിച്ചുവിട്ടിട്ടുണ്ടെന്നും പി.ടി.എ വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സേവനങ്ങള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടരുകയാണെന്നും പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories