Share this Article
ഹോർമൂസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു; മൈനുകളിൽ ഇടിച്ചെന്ന് ഇറാൻ
Three Oil Tankers Catch Fire in Strait of Hormuz

ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് എണ്ണ കപ്പലുകള്‍ക്ക് തീപിടിച്ചു. മൈനുകളില്‍ ഇടിച്ചാണ് തീപിടിത്തമെന്ന് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. മുന്നറിയിപ്പ് ലംഘിച്ച് കപ്പലുകള്‍ മുന്നോട്ട് പോവുകയായിരുന്നുവെന്നും നാവിഗേഷന്‍ സംവിധാനങ്ങള്‍ ഓഫ് ചെയ്തിരുന്നുവെന്നും ഐആര്‍ജിസി പറഞ്ഞു. അതിനിടെ ഹോര്‍മൂസ് കടലിടുക്കില്‍ ഒമാന്‍ തീരത്ത് എണ്ണക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യുകെ മാരി ടൈം  ട്രേഡ് ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories