Share this Article
'ഇന്ത്യ കളിക്കുന്നത് തികച്ചും പുതിയൊരു കളി'; GTA 6 റിലീസ് ദിനത്തിൽ 'ജിടിഎ 5' പുറത്തിറങ്ങിയ കാലം മുതൽ ഇതുവരെ ഇന്ത്യ കൈവരിച്ച വൻ മാറ്റങ്ങൾ എടുത്തുകാട്ടി പ്രതിപക്ഷത്തിന് പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി
വെബ് ടീം
3 hours 6 Minutes Ago
1 min read
gta 6

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഗെയിമർമാർ 13 വർഷമായി കാത്തിരുന്ന വീഡിയോ ഗെയിം 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' (GTA 6) ഇന്ന് ആഗോളതലത്തിൽ പുറത്തിറങ്ങിയ അവസരം ഉപയോഗപ്പെടുത്തി, മുൻഗാമിയായ 'ജിടിഎ 5' പുറത്തിറങ്ങിയ കാലം മുതൽ ഇതുവരെ ഇന്ത്യ കൈവരിച്ച വൻ മാറ്റങ്ങൾ എടുത്തുകാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരണകാലത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് എക്സിൽ പങ്കുവെച്ച കുറിപ്പിൽ, "ഇന്ത്യ കളിക്കുന്നത് തികച്ചും പുതിയൊരു കളിയാണ്!" എന്നാണ് അദ്ദേഹം കുറിച്ചത്.

ജിടിഎ 5ഉം ജിടിഎ 6ഉം പുറത്തിറങ്ങിയ കാലഘട്ടങ്ങൾ തമ്മിലുള്ള താരതമ്യത്തിലൂടെ സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, ദാരിദ്ര്യ നിർമ്മാർജ്ജനം, പുനരുപയോഗ ഊർജ്ജം, സാങ്കേതികവിദ്യ, പ്രതിരോധം, ആഭ്യന്തര സുരക്ഷ എന്നീ മേഖലകളിൽ രാജ്യത്തുണ്ടായ മുന്നേറ്റങ്ങളാണ് മോദി പങ്കുവെച്ച ഗ്രാഫിക്സുകളിൽ വ്യക്തമാക്കുന്നത്.ഇന്ത്യയുടെ സാമ്പത്തിക വളർച്ചയാണ് താരതമ്യത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്. ജിടിഎ 5 പുറത്തിറങ്ങിയ കാലത്ത് ലോകത്തിലെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിലായിരുന്ന ഇന്ത്യ, ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് ഗ്രാഫിക്സ് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ശുചിത്വ പരിരക്ഷ 39 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർന്നതായും, അതിദാരിദ്ര്യം 27 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായി കുറഞ്ഞതായും പോസ്റ്റിൽ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ജീവിതനിലവാരത്തിലുണ്ടായ ഉയർച്ചയുമാണ് ഇതിലൂടെ എടുത്തുകാട്ടുന്നത്.പുനരുപയോഗ ഊർജ്ജ മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഉണ്ടായ കുതിച്ചുചാട്ടവും പോസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ സൗരോർജ്ജ ശേഷി 2.82 ജിഗാവാട്ടിൽ നിന്ന് 175 ജിഗാവാട്ടായി ഉയർന്നു. റെയിൽവേ വൈദ്യുതീകരണം 20 ശതമാനത്തിൽ നിന്ന് 99.6 ശതമാനമായി വർധിച്ചപ്പോൾ, ഇന്റർനെറ്റ് ഡാറ്റാ നിരക്ക് 3ജി കാലഘട്ടത്തിലെ ജി ബിക്ക് 308 രൂപയിൽ നിന്ന് 5ജി കാലഘട്ടത്തിൽ 7.51 രൂപയായി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.ഇന്ത്യയുടെ വളരുന്ന ബഹിരാകാശ, സ്റ്റാർട്ടപ്പ് മേഖലയെയും പ്രധാനമന്ത്രിയുടെ പോസ്റ്റ് പരാമർശിക്കുന്നു. ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഒന്നിൽ നിന്ന് 440 ആയി ഉയർന്നു. പ്രതിരോധ മേഖലയിൽ, സൈനിക ഉപകരണങ്ങളുടെ പ്രധാന ഇറക്കുമതിക്കാരായിരുന്ന ഇന്ത്യ ഇന്ന് 80-ലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയെന്നും ഗ്രാഫിക്സ് വ്യക്തമാക്കുന്നുആഭ്യന്തര സുരക്ഷാ രംഗത്തെ മാറ്റം സൂചിപ്പിച്ചുകൊണ്ട്, നക്സൽ ബാധിത ജില്ലകളുടെ എണ്ണം 182-ൽ നിന്ന് പൂജ്യമായി കുറഞ്ഞതായും പോസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങൾ, ആധുനിക കെട്ടിടങ്ങൾ, ട്രെയിനുകൾ, ദേശീയപാതകൾ, തുറമുഖങ്ങൾ, ഡിജിറ്റൽ പേയ്‌മെന്റുകൾ, ബഹിരാകാശ വിക്ഷേപണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക കൊളാഷും ഇതിനൊപ്പം പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories