Share this Article
തമിഴ്നാട് എംഎൽഎ വി.എസ്.ബാബു അന്തരിച്ചു; തെരഞ്ഞെടുപ്പിൽ എം.കെ.സ്റ്റാലിനെ അട്ടിമറിച്ച് ശ്രദ്ധേയനായി
വെബ് ടീം
1 hours 35 Minutes Ago
1 min read
vs babu

ചെന്നൈ : നടൻ വിജയുടെ തമിഴക വെട്രി കഴകം നേതാവും എംഎൽഎയും ആയ വി.എസ്. ബാബു (75) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ഡി എം കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കെ സ്റ്റാലിനെ അട്ടിമറിച്ച് ശ്രദ്ധേയനായ നേതാവാണ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.

കഴിഞ്ഞ ദിവസം ബാബുവിന്റെ ആരോഗ്യനില വെളിപ്പെടുത്തണമെന്നാവ ശ്യപ്പെട്ട് മണ്ഡലത്തിലെ ഒരു വോട്ടർ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില വഷളായി. ഡിഎംകെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറി ആയിരുന്നു. 2006 ൽ പുരസവാക്കത്ത് ഡി എം കെ ടിക്കറ്റിൽ എം എൽ എ ആയി. 2011ൽ സ്റ്റാലിൻ കൊളത്തൂരിൽ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന നേതാവാണ്. സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞതിനെ തുടർന്ന് അദ്ദേഹം പാർട്ടിയിൽ തഴയപ്പെട്ടു. പിന്നീട് 2016ൽ അണ്ണാഡിഎംകെയിൽ ചേർന്നു പ്രവർത്തിച്ച് തുടങ്ങി. 2026 ഫെബ്രുവരിയിലാണ് ടിവികെയിൽ ചേർന്നത്. ബാബുവിന്റെ മരണത്തോടെ തമിഴ്നാട്ടിൽ ഒഴിവുള്ള നിയമസഭ മണ്ഡലങ്ങളുടെ എണ്ണം 6 ആയി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories