ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് മരണം. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യ ഗാസയിലെ നുസൈറാത്ത് , ബുറൈജ് അഭയാർത്ഥി ക്യാമ്പുകൾക്ക് സമീപത്താണ് ആക്രമണം. ഇസ്രയേല്‍ നടപടി വെടിനിര്‍ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനമാണെന്ന് ഹമാസ് ആരോപിച്ചു. സൈനിക നടപടികളുടെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും ഹമാസ് മന്നറിയിപ്പ് നല്‍കി. സൈനിക നടപടിയുമായി മുന്നോട്ട് പോകാനാണ് ഇസ്രയേലിന്റെ തീരുമാനം. വിവിധ സ്ഥലങ്ങളില്‍ ഇസ്രയേല്‍ ടാങ്കുകള്‍ നിലയുറപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൈനിക നടപടി ആരംഭിച്ചതോടെ മധ്യ ഗാസയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. അമേരിക്കയുടെ മധ്യസ്ഥ ചര്‍ച്ചയില്‍ 13 മാസങ്ങല്‍ക്ക് മുമ്പാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നതിന് വേണ്ടി സ്ഥാപിച്ച ബോര്‍ഡ് ഓഫ് പീസ് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസയില്‍ സമാധാന അന്തരീക്ഷം നഷ്ടപ്പെടും വെടിനിര്‍ത്തല്‍ നിലനില്‍ക്കില്ല കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് മുന്നറിയിപ്പ്. ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകും എന്ന് ഉറപ്പായതിന് ശേഷമാണ് കര വഴിയുള്ള സൈനിക നീക്കമെന്നതും ശ്രദ്ധേയമാണ്.