Share this Article
എസ്‌പി റോഡ്‌ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് ബിജെപി നേതാവിന്റെ 12 വയസുകാരനായ മകൻ മരിച്ചു
വെബ് ടീം
3 hours 23 Minutes Ago
1 min read
sp roadshow

ലക്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവ് നയിച്ച റോഡ്‌ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് 12 വയസ്സുകാരൻ മരിച്ചു. ചൗരി ചൗരയിലെ രാജധാനി ഗ്രാമവാസിയായ ആര്യവർദ്ധൻ സിംഗ് ആണ് മരിച്ചത്. പ്രാദേശിക ബിജെപി നേതാവ് ഓംകാർ സിംഗിന്റെ മകനാണ് ആര്യവർദ്ധൻ.

സമാജ്‌വാദി പാർട്ടിയുടെ റോഡ് ഷോയ്ക്കിടെ കൂടാഘട്ട് മേഖലയിലായിരുന്നു അപകടം. റാലിക്ക് നേരെ പൂക്കൾ വിതറുകയായിരുന്ന ബുൾഡോസറാണ് അപകടമുണ്ടാക്കിയതെന്ന് കുട്ടിയുടെ പിതാവ് ഓംകാർ സിംഗ് ആരോപിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories