Share this Article
അക്വാന്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും
Cyclone Akvan Landfall Today

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അക്വാന്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. നെല്ലൂരിനും ടുനിക്കും ഇടയിലായിരിക്കും ചുഴലിക്കാറ്റ് കരതൊടാന്‍ സാധ്യത. മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന്റെ ശക്തി ഉയരാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളില്‍ ശക്തമായ മഴയ്ക്കും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. കാക്കിനാഡ, കോനസീമ, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, ബാപട്ല തുടങ്ങിയ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശമുണ്ട്. കടലും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിതീവ്ര ചുഴലിക്കാറ്റ് തെക്കന്‍ ഒഡീഷ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍, അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് മൂന്ന് ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള ഗഞ്ചം ജില്ലയില്‍ നിന്ന് മാത്രം 50,000-ത്തിലധികം പേരെയും, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള ഗജപതിയില്‍ നിന്ന് 16,000 പേരെയും, കന്ധമാലില്‍ നിന്ന് 3,000ത്തിലധികം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories