തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ. തനിക്ക് പ്രായം 80 കഴിഞ്ഞെന്നും 2028 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. പണ്ടത്തെ പോലെ സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്നും ശാരീരികപരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാന്‍ അനുയായികള്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നെങ്കിലും, പ്രായം കൂടുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനുള്ളില്‍ തന്നെ മാറ്റിനിര്‍ത്തുകയാണെന്ന കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു.