Share this Article
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചരിത്രവിധി; റോഹിംഗ്യൻ കേസിൽ മ്യാൻമർ ഭരണകൂടം കുറ്റക്കാർ
ICJ Landmark Verdict

ചരിത്രത്തിലാദ്യമായി ഒരു രാജ്യത്തെ വംശഹത്യയ്ക്ക് കുറ്റക്കാരായി കണ്ടെത്തി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ണ്ണായക വിധി. മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരെ മ്യാന്‍മര്‍ ഭരണകൂടം വംശഹത്യ നടത്തിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു. ഹേഗിലെ 15 അംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ മ്യാന്‍മര്‍ ഭരണകൂടത്തെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തു. റോഹിംഗ്യന്‍ ജനതയെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു 2017-ലെ സൈനിക നടപടികളെന്നും, ഇതില്‍ പതിനായിരത്തോളം പേര്‍ കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തിലധികം പേര്‍ പലായനം ചെയ്യുകയും ചെയ്‌തെന്നും കോടതി വ്യക്തമാക്കി. ഗാംബിയ നല്‍കിയ കേസില്‍ പുറപ്പെടുവിച്ച ഈ ചരിത്രവിധിയില്‍, സൈനിക നടപടികളില്‍ ഇരയായവര്‍ക്ക് മ്യാന്‍മര്‍ നഷ്ടപരിഹാരം നല്‍കണമെന്നും റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories