Share this Article
ഫേസ് ബുക്ക് പോസ്റ്റുമായി പത്മജ വേണുഗോപാൽ
Facebook Post

ബിജെപിയിൽ നിന്ന് രാജി വെച്ചതിന് പിന്നാലെ ഫേസ് ബുക്ക് പോസ്റ്റുമായി പത്മജ വേണുഗോപാൽ. തികച്ചും വ്യക്തിപരമായ തീരുമാനമാണിതെന്നും സ്നേഹത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.


ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഞാൻ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയും അതിന്റെ കത്ത് പ്രസിഡന്റിന് അയക്കുകയും ചെയ്തിട്ടുണ്ട്.  രാഷ്ട്രീയ ചർച്ചകൾക്കും കുറ്റപ്പെടുത്തലുകൾക്കും അപ്പുറം, ഇനിയുള്ള കാലം ഏവരോടും സ്നേഹത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നെ വിമർശിക്കുന്നവരോടും, വെറുക്കുന്നവരോടും, ഇഷ്ടപ്പെടുന്നവരോടും ഒരുപോലെ സ്നേഹം മാത്രമായിരിക്കും. ഇതൊരു തികച്ചും വ്യക്തിപരമായ തീരുമാനമായതുകൊണ്ട് ഇതിന് മറ്റ് വലിയ അർത്ഥങ്ങൾ കാണരുതെന്ന് അഭ്യർത്ഥിക്കുന്നു, വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഞാനില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories