Share this Article
ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
KPCC Chief Sunny Joseph Files Affidavit in Supreme Court

ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്‌സ് പോസ്റ്റില്‍ കെ.പി.സി.സിക്ക് എതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  അധ്യക്ഷന്‍ സണ്ണി ജോസഫ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും സംഭവത്തില്‍ നിരുപാധികം മാപ്പ് പറയുന്നതായും കാണിച്ചാണ് സത്യവാങ്മൂലം. ഇനി മുതല്‍ ഔദ്യോഗിക സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് രണ്ടു തലത്തിലുള്ള അനുമതി നിര്‍ബന്ധമാക്കിയതായും കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. അക്കൗണ്ട് അഡ്മിന്‍മാരുടെ എണ്ണം പരിമിതപ്പെടുത്തിയതായും വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന്റെ ഡല്‍ഹിയിലെ മാര്‍ച്ചിന് മുന്‍പ്  നേതാക്കളെ കാണാന്‍ നിയമപ്രശ്‌നങ്ങളുള്ളതിനാല്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിന് പിന്നാലെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങള്‍ കണ്ടെത്താം' എന്ന കുറിപ്പ് വിവാദമായതോടെ ഉടനടി പിന്‍വലിച്ചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories