Share this Article
ഹണിമൂണിനിടെ ബാർബിക്യൂവിൽ നിന്ന് പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം
വെബ് ടീം
9 hours 32 Minutes Ago
1 min read
HONEYMOON

കൊൽക്കത്ത: ഡാർജിലിങ്ങിലെ സിറ്റോങ്ങിൽ ഹണിമൂണിനിടെ ബാർബിക്യൂവിൽ നിന്ന് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പുർ ജില്ലയിലെ ചോപ്ര സ്വദേശിയായ നികിത സാഹ ആണ് വ്യാഴാഴ്ച മരിച്ചത്. രണ്ടുമാസത്തോളമായി ചികിത്സയിൽ തുടരുകയായിരുന്നു. സെപ്റ്റംബർ 13-ന് ഭർത്താവ് സമീറിനൊപ്പം സിറ്റോങ്ങിലെ ഒരു ഹോംസ്റ്റേയിൽ തങ്ങുമ്പോഴായിരുന്നു അപകടം.

അപകടത്തിന് പിന്നാലെ സിലിഗുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നികിതയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് മാറ്റിയിരുന്നു. നാല് ദിവസം മുൻപ് ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ മരിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories