Share this Article
തിരുപുറകുണ്ഡ്രം ദീപത്തർക്കത്തിൽ സുപ്രീം കോടതി വിധി, ദർഗയ്ക്ക് സമീപമുള്ള തൂണിൽ ദീപം തെളിക്കലിന് അനുമതി
വെബ് ടീം
10 hours 46 Minutes Ago
1 min read
 Thiruparankundram

ന്യൂഡൽഹി: മധുരയിലെ തിരുപുറകുണ്ഡ്രം കുന്നിനു മുകളിലെ ദീപത്തർക്കത്തിൽ സുപ്രീം കോടതി വിധി.ദർഗയ്ക്ക് സമീപമുള്ള തൂണിൽ ദീപം തെളിക്കലിന് സുപ്രീം കോടതി അനുമതി നൽകി. ദീപം തെളിക്കൽ ഒറ്റത്തവണ മാത്രമെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ചടങ്ങിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. 

അതേ സമയം  ദീപത്തൂണിൽ വിളക്ക് കൊളുത്തുന്ന രീതി പുനഃസ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങൾ ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുല്‍ എം പഞ്ചോളിയും അടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തു. കുന്നിൻ മുകളിലുള്ള ഉടമസ്ഥാവകാശത്തെയും ആചാരത്തിന്റെ സ്ഥലത്തെയും ചൊല്ലി ഹിന്ദു വിശ്വാസികളും ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയും തമ്മിലുള്ള തർക്കത്തിനിടയിലാണ് ഇടക്കാല അനുമതി.

ദീപം തെളിക്കുന്നതിനുള്ള സംഘത്തിൽ എത്രപേർ വേണമെന്നും ആരൊക്കെയുണ്ടാകണമെന്നും മധുര ജില്ലാ കളക്ടർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) പ്രതിനിധികൾ, പോലീസ് കമ്മീഷണർ എന്നിവരുമായി ആലോചിച്ച് തീരുമാനിക്കണം. ക്രമീകരണങ്ങൾക്ക് ജില്ലാ കളക്ടർ മേൽനോട്ടം വഹിക്കണമെന്നും പോലീസ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ കേന്ദ്ര റിസർവ് പോലീസ് സേനയുടെ (സി.ആർ.പി.എഫ്) സഹായവും തേടാം.

സിക്കന്ദർ ബാദുഷ ദർഗയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള ശിലാസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ നിർദ്ദേശിച്ച സിംഗിൾ ജഡ്ജി ഉത്തരവ്, 2026 ജനുവരിയിൽ ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന സംസ്ഥാനത്തിന്റെ വാദം ഹൈക്കോടതി അന്ന് തള്ളിയിരുന്നു. എന്നാൽ നവംബർ 24-ന് നടക്കുന്ന ഉത്സവത്തിന് മുൻപ് ഈ ഉത്തരവ് നടപ്പാക്കുന്നത്, വർഗീയ സംഘർഷങ്ങളുടെ ചരിത്രമുള്ള പ്രദേശത്ത് ക്രമസമാധാന തകർച്ചയ്ക്ക് കാരണമായേക്കാമെന്ന് സർക്കാർ ആശങ്ക പ്രകടിപ്പിച്ചു.ദർഗയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദി, മറുപടി നൽകാൻ മതിയായ സമയം അനുവദിക്കാതെയും ദർഗയ്ക്ക് നോട്ടീസ് നൽകാതെ സ്ഥലം സന്ദർശിച്ചുമാണ് സിംഗിൾ ജഡ്ജി ഉത്തരവിറക്കിയതെന്ന് വാദിച്ചു. പുതിയൊരു ആചാരം സ്ഥാപിക്കേണ്ടതുണ്ടെങ്കിൽ അത് സിവിൽ കേസിലൂടെയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സംസ്ഥാനത്തിനായി ഹാജരായ ജയ്ദീപ് ഗുപ്ത, ശേഖർ നഫാഡെ, പി.സി. സെൻ എന്നിവരും ആഗമ ആചാരപ്രകാരം പരമ്പരാഗത സ്ഥലത്ത് തന്നെയാണ് ദീപം തെളിയിക്കുന്നതെന്ന് കോടതിയെ അറിയിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories