പി.ജെ. ജോസഫിനും മാണി സി. കാപ്പനും ക്യാബിനറ്റ് റാങ്കോടെയുള്ള പദവികള്‍ നല്‍കാന്‍ യു.ഡി.എഫില്‍ ധാരണ. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കും. ഇതനുസരിച്ച് പി.ജെ. ജോസഫ് കാര്‍ഷിക വികസന സമിതി ചെയര്‍മാനും, മാണി സി. കാപ്പന്‍ നോര്‍ക്ക വൈസ് ചെയര്‍മാനുമാകും. പദവികള്‍ നല്‍കുന്നത് വൈകുന്നതില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മാണി സി. കാപ്പനും അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇരുവരുമായും സംസാരിച്ച് ക്യാബിനറ്റ് റാങ്ക് ഉറപ്പു നല്‍കുകയായിരുന്നുവെന്നാണ് വിവരം. അപു ജോണ്‍ ജോസഫിന് ഇതിനകം ക്യാബിനറ്റ് പദവിയും പാര്‍ട്ടിക്ക് ഒരു മന്ത്രിസ്ഥാനവും ഉള്ളതിനാല്‍, ഒരു കുടുംബത്തില്‍ നിന്ന് രണ്ടുപേര്‍ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഏഴ് എം.എല്‍.എമാരുള്ള പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പി.ജെ. ജോസഫിനും പദവി നല്‍കാന്‍ തീരുമാനമായത്.