Share this Article
KERALAVISION TELEVISION AWARDS 2025
എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍
SNC Lavlin case in Supreme Court today

എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ അന്തിമ വാദമാണ് നടക്കുക. ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.

പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാ ക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. നിരവധി തവണ മാറ്റിവെച്ച കേസ് ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories